എമര്‍ജന്‍സി ലൈറ്റില്‍ 400 ഗ്രാം സ്വര്‍ണം, റിയാദ് യാത്രക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി- എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ പിടികൂടി.
റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ  പാലക്കാട് ചെര്‍പ്പുള ശേരി സ്വദേശി ശുഹൈബില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടിച്ചത്. എട്ട് സ്വര്‍ണ പ്ലെയിറ്റുകളാണ് എമര്‍ജന്‍സി വിളക്കില്‍ ഒളിപ്പിച്ചിരുന്നത്.

 

Latest News