ഇന്ദ്രന്‍സ് വീണ്ടും നായകന്‍, 'കായ്‌പോള' ചിത്രീകരണം തുടങ്ങി

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം 'കായ്‌പോള'യുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. വി.എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശന്‍, സാജല്‍ സുദര്‍ശന്‍, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാര്‍, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീന്‍, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാവല്‍ മൂവി ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ്.
ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്.

 

Latest News