ആസിഫ് അലിയുടെ അടവ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ. രാജന്‍ സംവിധാനം ചെയ്യുന്ന 'അടവ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

തന്റെ അഡ്വാന്‍സ് വിഷുക്കണി എന്നാരംഭിക്കുന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്. ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെല്ലാവരും ചില അടവുകള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടേത്. വൈകാതെ ഇത് നിങ്ങളുടേതുമാവും- ആസിഫ് അലി പോസ്റ്റ് ചെയ്തു.
ഡോ. പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു. മുഹമ്മദ് നിഷാദിന്റേതാണ് തിരക്കഥയും സംഭാഷണവും.

 

Latest News