ന്യൂദല്‍ഹി- കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള സമയപരിധി നിശ്ചയിച്ചു. 2022 മാര്‍ച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് 2022 മാര്‍ച്ച് 24 മുതല്‍ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കും.
ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങള്‍ക്ക്, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മരണ തീയതി മുതല്‍ തൊണ്ണൂറ് ദിവസം സമയം നല്‍കും. അപേക്ഷകള്‍ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാക്കുന്നത് തുടരും.
നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാനും സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാനും അനുമതി നല്‍കാമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.