ഏറെ ജനപ്രിയമായ വി.എല്‍.സി മീഡിയാ പ്ലെയര്‍ ഉപയോഗിച്ച് മാല് വെയര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് സിമാന്റെകിലെ സൈബര്‍ സുരക്ഷാ ഗവേഷകര്‍. സികാഡ എന്നും എ.പി.ടി10 എന്നും വിളിക്കപ്പെടുന്ന ചൈനീസ് ഭരണകൂട പിന്തുണയുള്ള സംഘം വിന്‍ഡോസ് കംപ്യൂട്ടറുകളിലെ വി.എല്‍.സി മീഡിയ പ്ലെയര്‍ ഉപയോഗിച്ച് നിരീക്ഷണ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുകയാണ്.
കംപ്യൂട്ടറുകളില്‍ കുറഞ്ഞ അളവില്‍ മാത്രം സ്ഥലം ആവശ്യമുള്ളതിനാലും ഒരുവിധം എല്ലാ വീഡിയോ ഫോര്‍മാറ്റുകളെയും പിന്തുണക്കുന്നതുകൊണ്ടും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടും ഈ മീഡിയാ പ്ലെയറിന് സ്വീകാര്യതയേറുന്നു.
ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, ടെലികോം സ്ഥാപനങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്‍.ജി.ഒകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് സൈബറാക്രമണം.






