Sorry, you need to enable JavaScript to visit this website.

നടി റിമയുടെ ശരീരം; വിവാദ ചിത്രത്തിനെതിരെ രോഷം

കോഴിക്കോട്- നടി റിമ കല്ലിങ്കലിന്റെ കാലുകള്‍ വലുതാക്കി കാണിക്കുന്ന വെബ് മാഗസിന്‍ ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം തുടരുന്നു. റിമയുടെ മിനി സ്‌കേര്‍ട്ടിനോടും സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിനോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടുതന്നെ കവര്‍ പേജില്‍ നല്‍കിയ ചിത്രത്തോട് വിയോജിക്കുകയാണ് പലരും. പെണ്ണെന്നാല്‍ കാലും തുടയും അല്ലെന്ന് പറയാന്‍ വേണ്ടി അതു തന്നെ എന്‍ലാര്‍ജ് ചെയ്ത് കാണിക്കുമ്പോള്‍ അത് നമ്മുടെ വോയറിസത്തിനെ തൃപ്തിപ്പെടുത്തുകയും അത്തരം കാഴ്ചകള്‍ക്കാണ് സ്വീകാര്യത എന്നൊരു പൊതുബോധം ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

സംഗീത ജയയുടെ ഫേസ് ബുക്ക് പോസ്റ്റ്
സിനിമ എന്ന ദൃശ്യ മാധ്യമത്തിലെ MALE GAZE നെക്കുറിച്ച് Laura Mulvey എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് ഫിലിം തിയറിസ്റ്റ് ലേഖനമെഴുതിയത് 1975 ലാണ്. Scopophilia, voyeurism, sexual libido, സ്ത്രീയെ objectify ചെയ്യുന്ന sexist മനോഭാവം,അതിനെ പിന്തുണക്കുന്ന ptariarchal order ഇതെല്ലാം spychoanalytic ഫ്രെയിം വര്‍ക്കിലൂടെ വിശദമാക്കുന്ന 'Visual Pleasure and Narrative Cinema' എന്ന ആ ലേഖനം പ്രസിദ്ധീകരിച്ചിട്ട് 47 വര്‍ഷം കഴിഞ്ഞു. സിനിമയിലെ sexist structure അപ്പാടെ തച്ചുടച്ചു പുതിയൊരു ദൃശ്യസംസ്‌കാരം നിര്‍മ്മിക്കേണ്ടത് മാറുന്ന ലോകക്രമത്തിന് അനിവാര്യമാണെന്ന് പറഞ്ഞു വെയ്ക്കുന്നു, ആ ലേഖനം. പെണ്ണെന്നാല്‍ കാലും തുടയും അല്ലെന്ന് പറയാന്‍ വേണ്ടി അതു തന്നെ എന്‍ലാര്‍ജ് ചെയ്ത് കാണിച്ചുവെന്നാണ് ട്രൂ കോപ്പി മാഗസിനെതിരെ ആരോപണം.

പറഞ്ഞു വന്നത്, Rima Kallingal എന്ന നടി, ICC (Internal Complaints Committee) സിനിമ എന്ന തൊഴിലിടത്തിലും വേണമെന്ന ഗൗരവതരമായ ആവശ്യം ഒരു ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചപ്പോള്‍, അതിനെ അപ്പാടെ റദ്ദാക്കി, നിസ്സാരവല്‍ക്കരിച്ചുകൊണ്ട് നമ്മള്‍ മലയാളികള്‍ അവരുടെ പാവാടയുടെ ഇറക്കത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്ത കാര്യമാണ്.

ഇന്നും സ്ത്രീയുടെ സ്വത്വത്തെ, നിലപാടിനെ, പ്രവൃത്തിയെ മാനിക്കാതെ അവരെ ഒരു ശരീരം മാത്രമായി കാണുന്ന നമ്മുടെ മനോഭാവം എന്നേ outdated ആയതാണെന്നോ. ലോകസിനിമകള്‍ കണ്ടിട്ടും ലോകം ചുറ്റി സഞ്ചരിച്ചിട്ടും, ലോകവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ഉണ്ടായിട്ടും നമ്മള്‍ ഇപ്പോഴും ഒളിഞ്ഞു നോട്ടത്തില്‍ അഭിരമിക്കുന്ന കപട സദാചാരികളാണ്, കഷ്ടം !

ഇത്തരം ആണ്‍നോട്ടത്തെ ശക്തമായി വിമര്‍ശിച്ച്, പരിഹസിച്ച് കണ്ണു തുറപ്പിക്കുക എന്ന ഉദ്ദേശത്തില്‍ Truecopy Think Webzine ഇറക്കിയ കവര്‍പേജ് വിപരീതഫലമാണ് ഉണ്ടാക്കുക എന്നു പറയാതെ വയ്യ. പെണ്ണെന്നാല്‍ കാലും തുടയും അല്ലെന്ന് പറയാന്‍ വേണ്ടി അതു തന്നെ enlarge ചെയ്ത് കാണിക്കുമ്പോള്‍ അത് നമ്മുടെ വോയറിസത്തിനെ തൃപ്തിപ്പെടുത്തുകയും അത്തരം കാഴ്ചകള്‍ക്കാണ് സ്വീകാര്യത എന്നൊരു പൊതുബോധം ഉറപ്പിക്കുകയും ചെയ്യുന്നു എന്നാണെനിക്ക് തോന്നുന്നത്. ആ ചിത്രത്തിന്റെ politics മനസ്സിലാക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല ബഹുഭൂരിപക്ഷവും എന്നതാണ് അതിന്റെ കാരണം.

ഒരു സ്ത്രീ, പൊതുവേദിയില്‍ ഉന്നയിച്ച കാര്യം വളരെ ക്രിയാത്മകമായി ചര്‍ച്ചക്കെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാതെ അവരുടെ ശരീരത്തിലേക്ക് മാത്രം നോട്ടം ഫോക്കസ് ചെയ്യുന്ന എല്ലാവര്‍ക്കും ഒരു നടുവിരല്‍ നമസ്‌കാരം പറഞ്ഞു കൊണ്ട് റീമയുടെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നു.

കൂട്ടിച്ചേര്‍ത്തത് : റീമയുടെ മിനി സ്‌കേര്‍ട്ടിനോടും സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിനോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും Truecopy കാരിക്കേച്ചരിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റാണിത്.

 

Latest News