തൃശൂര്‍- ആര്‍.എസ്.എസിനുവേണ്ടി സിനിമ സംവിധാനം ചെയ്യുന്നവെന്ന പ്രചാരണം പ്രശസ്ത സംവിധായന്‍ പ്രിയദര്‍ശന്‍ നിഷേധിച്ചു. പലരും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും എന്നില്‍ തനിക്ക് ഇതേക്കുറിച്ച് വിവരമൊന്നുമില്ലന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇങ്ങനൊയരു പദ്ധതി സ്വപ്നത്തില്‍പോലുമില്ല. ആര്‍.എസ്.എസ് സിനിമ പിടിക്കാന്‍ സ്ഥാപിച്ച കമ്പനിയാണെന്ന വിവരവും പുതിയതാണ്. സമൂഹമാധ്യമങ്ങള്‍ പലതും പടച്ചുവിടുകയാണെന്നും അതിനൊന്നും ചെലവഴിക്കാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.സിനുവേണ്ടി സിനിമ ചെയ്യുന്നത് തെറ്റാണെന്നും ശരിയാണെന്നും വിളിക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്. കളയാനായി സമയം ധാരാളമുള്ളവര്‍ക്കു ഇതൊക്കെ രസമാണ്. ജീവിക്കാനായി ഉള്ള സമയംവച്ചു ഓടുന്ന എന്നെപ്പോലുള്ളവര്‍ക്കു ഇത്തരം ഇല്ലാകഥകള്‍ കേള്‍ക്കാന്‍ സമയമില്ല- പ്രിയദര്‍ശന്‍ പറഞ്ഞു. ആര്‍.എസ്.എസ്സും ബി.ജെ.പിയും കോണ്‍ഗ്രസ്സും സിപിഎമ്മും സിപിഐയുമൊക്കെ സിനിമയെടുത്താല്‍ നല്ലതാണെന്നും പ്രയാസമുള്ള ജോലിയാണെന്ന് മനസ്സിലാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നു പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.