ആയിരം കോടി മുടക്കാന്‍ മുകേഷ് അംബാനി;  മഹാഭാരതവുമായി ആമിര്‍ 

മോഹന്‍ലാല്‍ നായകനായി  എം.ടിയുടെ രണ്ടാമൂഴം 1000 കോടി ബജറ്റില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയായിക്കൊണ്ടിരിക്കേ ബോളിവുഡില്‍നിന്ന് മറ്റൊരു വാര്‍ത്ത.
ആമിര്‍ഖാന്റെ നേതൃത്വത്തില്‍ ബോളിവുഡിലും മഹാഭാരതം ഒരുക്കുന്നു. മുകേഷ് അംബാനിയാണ് ചിത്രം നിര്‍മിക്കുന്നത്. 1000 കോടിയാണ് ചെലവ് കണക്കാക്കുന്നത്.
ഹോളിവുഡ് സീരിസുകളായ ലോര്‍ഡ് ഓഫ് ദ് റിങ്‌സ്, ഗെയിം ഓഫ് ത്രോണ്‍ പോലെ പല ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. തന്റെ സ്വപ്ന പദ്ധതിയാണ് ഈ പ്രൊജക്റ്റ് എന്ന് ആമിര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ കഥ, സംവിധാനം എന്നീ മേഖലകളില്‍ ആരൊക്കെ ഉണ്ടാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.
 

Latest News