സസ്യഭക്ഷണ-രാമനവമി വിവാദം: ജെ.എന്‍.യുവില്‍ സംഘര്‍ഷം, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) ഞായറാഴ്ച വൈകുന്നേരം കാമ്പസില്‍ നടന്ന അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് അക്രമം. ഹോസ്റ്റല്‍ മെസ്സില്‍ സസ്യേതര ഭക്ഷണം പാകം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചുവെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികളും അതേ ഹോസ്റ്റലില്‍ രാമനവമി പൂജ തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മറ്റൊരു വിഭാഗവും രംഗത്തുവന്നു.

രാത്രി 7:30 ഓടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.  ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പോലീസ് പറയുമ്പോള്‍, 50-60 പേര്‍ക്ക് പരിക്കേറ്റതായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു. 15-20 പേര്‍ക്ക് പരിക്കേറ്റതായി എ.ബി.വി.പി അവകാശപ്പെടുന്നു, അവരില്‍ '8-10' തങ്ങളുടെ പ്രവര്‍ത്തകരാണെന്നും അവര്‍ പറഞ്ഞു.
'ഞായറാഴ്ച വൈകുന്നേരം കാമ്പസില്‍  പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി,  തുടര്‍ന്ന്  കോളേജിന് പുറത്ത് പോലീസിനെ വിന്യസിച്ചതായി പോലീസ് പറഞ്ഞു.

 

Latest News