റിയാദ് - തലസ്ഥാന നഗരിയിലെ തുവൈഖ് ഡിസ്ട്രിക്ടില്‍ മെയിന്‍ റോഡിലൂടെ എതിര്‍ദിശയില്‍ വാഹനമോടിച്ച യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കി എതിര്‍ദിശയില്‍ വാഹനമോടിച്ച യുവാവിനെക്കുറിച്ച് സൗദി പൗരന്മാരില് ഒരാള്‍ ട്രാഫിക് പോലീസില്‍ അറിയിക്കുകയായിരുന്നു. വൈകാതെ ഡ്രൈവറെ തിരിച്ചറിഞ്ഞ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും പരാതിക്കാരനെ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയില്‍ എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കും.






