റിയാദിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് - റൗദയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ  കണ്ടെത്തി. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് സ്വദേശി എരീന്റെപുരയ്ക്കൽ ബഷീറിന്റെ മകൻ ബാഖിറി (23) നെയാണ് ബന്ധുവിന്റെ മുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു മാസം മുമ്പ് സൗദിയിലെത്തിയ ഇദ്ദേഹം ഹായിലിലാണ് ജോലി ചെയ്തിരുന്നത്. ചികിത്സാർഥം നാട്ടിൽ പോകുന്നതിന് റിയാദിലെ ബന്ധുവിന്റെ റൂമിലെത്തിയതായിരുന്നു. ശുമേസി ആശുപത്രിയിലുള്ള മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.  മാതാവ് ശമീമ. സഹോദരങ്ങൾ: ഫാത്തിമ, ഷംന, സഹ്‌ല,  ശാഹിന. 

Latest News