ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, സെമിനാറില്‍ പങ്കെടുത്തത് ശരിയായ തീരുമാനം- കെ.വി തോമസ്

കണ്ണൂര്‍- നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് കെ. വി.തോമസ്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്ന് കെ.വി. തോമസ് പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ.വി. തോമസ് പറഞ്ഞു.

പിണറായി വിജയനെ പ്രശംസിച്ചും കെ.വി തോമസ് സംസാരിച്ചു. പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കോവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കോവിഡിലെ കേന്ദ്ര മീപനം നമ്മള്‍ കണ്ടതാണെന്നും കെ.വി തോമസ് പറഞ്ഞു. ക റെയിലിനെയും കെ.വി തോമസ് പിന്തുണച്ചു. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.

 

Latest News