ബ്രിട്ടനില്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി മാവോയിസ്റ്റ് ആൾദൈവം ജയില്‍ മരിച്ചു

ലണ്ടന്‍- ബ്രിട്ടനില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജനായ മലയാളി മാവോയിസ്റ്റ് വീരന്‍ കോമ്രേഡ് ബാല എന്ന് അരവിന്ദന്‍ ബാലകൃഷ്ണന്‍ ജയിലില്‍ മരിച്ചു. ആള്‍ദൈവമായി മാറിയ ബാലയ്ക്ക് നിരവധി അനുയായികളുണ്ടായിരുന്നു. ഇവരില്‍പ്പെട്ട സ്ത്രീകളെയാണ് ബാല ബലാത്സംഗത്തിനിരയാക്കിയത്. കുടാതെ മകളെ 30 വര്‍ഷത്തോളം വീട്ടുതടങ്കലില്‍ പൂട്ടിയിട്ടതിനും ശിക്ഷിക്കപ്പെട്ടിരുന്നു. മകള്‍ പിന്നീട് 2013ല്‍ രക്ഷപ്പെട്ട് പുറത്തെത്തിയിരുന്നു. സൗത്ത് ലണ്ടനിലെ ജയിലില്‍ ശിക്ഷയനുഭവിച്ച് വരിയിരുന്ന ബാല വെള്ളിയാഴ്ചയാണ് മരിച്ചത്.

2013ലാണ് ബാലയെ കോടതി 23 വര്‍ഷം തടവിനു ശിക്ഷിച്ചത്. തനിക്ക് ദൈവതുല്യമായ ശേഷികളുണ്ടെന്നും വഴങ്ങിയില്ലെങ്കില്‍ ദുരന്തങ്ങളുണ്ടാക്കുമെന്നും വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബാല തന്റെ അനുയായി വൃന്ദത്തിലെ നിരവധി സ്ത്രീകളെ ബലാത്സംഗത്തിനു പീഡനത്തിനും ഇരയാക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 

കേരളത്തില്‍ ജനിച്ച ബാല 1975ലാണ് സിംഗപൂരില്‍ നിന്നും ലണ്ടനിലെത്തിയത്. ഇവിടെ ഒരു രഹസ്യ മാവോയിസ്റ്റ് സംഘത്തിന് രൂപം നല്‍കി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രിന്‍സ്ടൗണിലെ എച്എംപി ഡാര്‍ട്ട്മൂര്‍ പ്രിസണിലായിരുന്നു ബാലയുടെ അന്ത്യമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. 

Latest News