മൊബൈലില്‍ നിരന്തരം അശ്ലീല സന്ദേശം, യുവാവ് പിടിയില്‍

കൊല്ലം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശമയച്ച യുവാവിനെ ചാത്തന്നൂര്‍ പോലീസ് പിടികൂടി. ചാത്തന്നൂര്‍ കോയിപ്പാട് നന്ദനത്തില്‍ ബിജു(38)വാണ് അറസ്റ്റിലായത്.

പതിനാറുകാരിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി ഇതിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു. ഇയാളുടെ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തപ്പോള്‍ മറ്റ് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീണ്ടും അശ്ലീലസന്ദേശം അയച്ചു. നിരന്തരം പെണ്‍കുട്ടിയെ പിന്തുടര്‍ന്ന്് ശല്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജെസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News