പട്‌ന- ബിഹാറിലെ റോതാസ് ജില്ലയില്‍ 45 വര്‍ഷം പഴക്കമുള്ള ഉരുക്കു പാലം ഒരു സംഘം മോഷ്ടാക്കള്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ പട്ടാപ്പകല്‍ മോഷ്ടിച്ചു കടത്തി. ഉപേക്ഷിക്കപ്പെട്ട ഈ ഉരുക്കുപാലത്തിന് 500 ഭാരവും 60 അടി നീളവുമുണ്ടായിരുന്നു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ മോഷണ സംഘം ഒറ്റ ദിവസം കൊണ്ടാണ് പാലത്തിന്റെ സ്റ്റീല്‍ ഫ്രെയ്മുകള്‍ ഗ്യാസ് കട്ടറും ജെസിബിയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മുറിച്ചെടുത്ത് പൂര്‍ണമായും കടത്തിയത്.
അമിയവറിലെ ആര-സോണ കനാലിനു കുറുകെ 1972ല്‍ നിര്‍മിച്ച പാലമായിരുന്നു ഇത്. സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ സമാന്തരമായി അഞ്ച് വര്‍ഷം മറ്റൊരു കോണ്‍ക്രീറ്റ് പാലം പുതുതായി പണിതിരുന്നു. അന്നു മുതല്‍ ചില മോഷ്ടാക്കള്‍ പഴയ പാലത്തിലെ ഉരുക്ക് ഉരുപ്പിടികളില്‍ നോട്ടമിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മണ്ണുമാന്ത്രി യ്ന്ത്രം ഉപയോഗിച്ച് പാലം തകര്‍ത്ത ശേഷം സ്റ്റീല്‍ ഫെയ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. എല്ലാം വളരെ വേഗത്തില്‍ കടത്തുകുയം ചെയ്തു. മോഷണ സംഘത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു.