യു.എസ് സുപ്രീം കോടതിയില്‍ കറുത്തവര്‍ഗക്കാരിയായ ആദ്യ ജഡ്ജി

വാഷിംഗ്ടണ്‍- യു.എസില്‍ ചരിത്രം കുറിച്ച് കറുത്ത വര്‍ഗക്കാരി സുപ്രീം കോടതി ജഡ്ജിയായി. ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സനെ (51) ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തത് യു.എസ് സെനറ്റ് അംഗീകരിച്ചതോടെയാണ് യു.എസില്‍ പുതുചരിത്രം രചിക്കപ്പെട്ടത്.

കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ നിയമനമെന്ന് ഡാലസ് കൗണ്ടിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഏതൊരു ജഡ്ജിയുടെയും ഏറ്റവും ഉയര്‍ന്ന സ്വപ്നസാക്ഷാത്ക്കാരമാണ് പരമോന്നത കോടതിയിലെ ജഡ്ജി പദം ലഭിക്കുക എന്നതെന്ന് ഡാലസിലെ സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജിയായ ഓഡ്ര റൈലി അഭിപ്രായപ്പെട്ടു. പതിനഞ്ചു വര്‍ഷം  മുമ്പ് ഡാലസ് കൗണ്ടി ക്രിമിനല്‍ കോടതിയില്‍ വെളുത്ത വര്‍ഗക്കാരായ വനിത-പുരുഷ ജഡ്ജിമാരുടെ ആധിപത്യമായിരുന്നു.

 

Latest News