ഓണ്‍ലൈന്‍ പെയ്‌മെന്റിന് എ.ടി.എം കാര്‍ഡ്; മികിച്ച സുരക്ഷ ഏര്‍പ്പെടുത്തിയതായി സാമ

റിയാദ് - ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മദ എ.ടി.എം കാര്‍ഡുകളില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയിലെ (സാമ) പെയ്‌മെന്റ് സിസ്റ്റം വിഭാഗം മേധാവി സിയാദ് അല്‍യൂസുഫ് പറഞ്ഞു. മുഴുവന്‍ മദ കാര്‍ഡ് ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ പെയ്‌മെന്റ്, പര്‍ച്ചേസിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകളെ അതോറിറ്റി അനുവദിച്ചു. അടുത്ത മാസാദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ തീരുമാനം. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഇത് ഉപയോക്താക്കളെ സഹായിക്കും. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും മദ കാര്‍ഡുകള്‍ സ്വീകരിക്കാം. 
പ്രാദേശിക വിപണിയില്‍ 2.9 കോടിയിലേറെ മദ കാര്‍ഡുകളുണ്ട്. ഓണ്‍ലൈന്‍ പെയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയായത് അറിയിച്ച് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് ലഭിക്കും. മദ കാര്‍ഡുകളിലെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനും റദ്ദാക്കുന്നതിനും ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News