ഇന്‍ഷുറന്‍സ് ഉറപ്പില്ല; എയര്‍ ഇന്ത്യ റഷ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി

ന്യൂദല്‍ഹി- യുദ്ധസാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് ഉറപ്പില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ റഷ്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. റഷ്യന്‍ ആകാശപരിധിക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത് സംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. വിമാന ഇന്‍ഷൂറന്‍സ് നല്‍കുന്ന കമ്പനികള്‍ പാശ്ചാത്യ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. റഷ്യന്‍ വ്യോമ മേഖലയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ ഈ കമ്പനികള്‍ ഇന്‍ഷുറന്‍ പരിരക്ഷ നല്‍കുമോ എന്നുറപ്പില്ല.

ഉപരോധം നിലവിലുണ്ടെങ്കിലും മോസ്‌കോയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ എയര്‍ ഇന്ത്യയുടേതായി ഉണ്ടായിരുന്നു. ഒരു സര്‍വീസ് ഇന്ന് നടക്കേണ്ടതായിരുന്നു. ഇതിനിടെയാണ് റദ്ദാക്കല്‍. റഷ്യന്‍ വിമാനകമ്പനികള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

Latest News