Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെന്നിന്ത്യന്‍ താരം  വിമല രാമന്‍  വിവാഹിതയാകുന്നു 

ചെന്നൈ-തമിഴ് നടിയെന്നറിയപ്പെടുന്ന  മലയാളികള്‍ക്കും സുപരിചിതയായ വിമല രാമന്‍   വിവാഹിതയാകുന്നു. തെന്നിന്ത്യന്‍ നടന്‍ വിനയ് റോയ് ആണ് വരന്‍. വൈകാതെ ഇരുവരും വിവാഹിതരാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്.സുരേഷ് ഗോപി നായകനായ 'ടൈം' എന്ന സിനിമയിലൂടെയാണ് വിമല രാമന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടി നായകനായ 'നസ്രാണി', 'പ്രണയകാലം', മോഹന്‍ലാലിന്റെ 'കോളേജ് കുമാരന്‍' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2016ല്‍ റിലീസ് ചെയ്ത 'ഒപ്പം' ആണ് വിമലയുടെ അവസാന മലയാളം ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
ജീവ സംവിധാനം ചെയ്ത 'ഉന്നാലെ ഉന്നാലെ'യിലൂടെയാണ് വിനയ് റോയ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 'തുപ്പരിവാലന്‍', 'ആരണ്‍മനൈ', 'ഡോക്ടര്‍' തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സൂര്യ നായകനായ 'എതര്‍ക്കും തുനിന്തവനാ'ണ് വിനയ് അവസാനമായി അഭിനയിച്ച ചിത്രം.
 

Latest News