ഇന്ത്യയിലെ ഹിജാബ് വിഷയം പരാമര്‍ശിച്ച് അല്‍ ഖാഇദ തലവന്റെ വീഡിയോ

കാബൂള്‍- ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ വീഡിയോയില്‍ അല്‍ ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, ഇന്ത്യയിലെ ഹിജാബ് വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ഉപഭൂഖണ്ഡത്തിലെ മുസ്ലിംകളോട് 'ബൗദ്ധികമായും മാധ്യമങ്ങളെ ഉപയോഗിച്ചും യുദ്ധക്കളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ചും' ഇസ്ലാമിന് നേരെയുള്ള ആക്രമണത്തെ നേരിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

2020 ല്‍ മരിച്ചുവെന്ന് പ്രചാരണമുണ്ടായിരുന്ന സവാഹിരി  ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് വീഡിയോ എന്ന് വിദഗ്ധര്‍ പറയുന്നു. മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ക്ക് ശേഷവും, അല്‍ ഖാഇദ, സവാഹിരിയുടെ നിരവധി വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.  ഈ വീഡിയോകള്‍ ചിത്രീകരിച്ചത് ഇക്കാലത്താണോ എന്ന സംശയം അന്ന് ജനിപ്പിക്കുന്നു. എന്നാല്‍ സമകാലിക വിഷയവുമായി സവാഹിരി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് അടുത്ത കാലത്ത് ആദ്യമായാണ്.

 

Latest News