Sorry, you need to enable JavaScript to visit this website.

അഷ്‌റഫ് താമരശ്ശേരിയായി മമ്മൂട്ടി

ലോകമാകെ നന്മ പടര്‍ത്തിയ യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. 12 വര്‍ഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയില്‍ അയ്യായിരത്തോളം മൃതദേഹങ്ങള്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസ്‌നേഹിയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. 
നടനും മിമിക്രി താരവുമായ ടിനി ടോമാണ് ദുബായില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടിനിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. അഷ്‌റഫ് എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ജീവിതം അപ്പാടെ പകര്‍ത്തുകയല്ല, അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിന്റെ തീവ്രതയും ഊഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും- ടിനി പറഞ്ഞു .

Latest News