റിയാദ്- അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയില്ലെന്നും എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കാമെന്നും ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഉംറ പെര്‍മിറ്റിനുള്ള പ്രായപരിധി അഞ്ചുവയസ്സാണ്. കോവിഡ് ബാധിക്കുകയോ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അരുത്. നിലവില്‍ ഇരു ഹറമുകളില്‍ പ്രവേശിക്കുന്നതിനും പ്രവാചക ഖബര്‍ സന്ദര്‍ശിക്കുന്നതിനും പേര്മിറ്റെടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഉംറ കര്‍മത്തിനും റൗദ ശരീഫിലെ നിസ്കാരത്തിനും പെര്‍മിറ്റ് വേണം. മന്ത്രാലയം അറിയിച്ചു.






