ഉക്രൈന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ എത്തിച്ച് യു.എസ്

വാഷിംഗ്ടണ്‍- 800 മില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍കൂടി യു.എസ് എത്തിച്ചു നല്‍കി. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 300 മില്യണ്‍ യു.എസ് ഡോളറിന്റെ ആയുധങ്ങള്‍കൂടി ഉക്രൈന്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഇനീഷ്യേറ്റീവ് (യുഎസ്എഐ) വഴി ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച യു.എസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഉക്രൈന് 10 അത്യന്താധുനിക സ്വിച്ച്‌ബ്ലേഡ് 600 ഡ്രോണുകള്‍കൂടി നല്‍കാന്‍ യു.എസ് തയാറായിട്ടുണ്ട്.  ടാങ്കുകള്‍ തകര്‍ക്കുന്ന ആയുധങ്ങളാണ് ഈ ഡ്രോണുകളില്‍ ഘടിപ്പിക്കുക. ഇതോടെ റഷ്യയുടെ ആക്രമണത്തെ കുറച്ചുകൂടി ശക്തമായി പ്രതിരോധിക്കാന്‍ കഴിയും.

 

Latest News