സിയോള്‍-ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനിടെ 2,66,135 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധയുടെ എണ്ണം 14,267,401 ആയി ഉയര്‍ത്തിയതായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
ഒമിക്രോണ്‍ വകഭേദവും മറ്റൊരു വകഭേദമായ ബിഎ രണ്ടുമാണ് ദക്ഷിണ കൊറിയയില്‍ പടരുന്നതെന്ന് കൊറിയന്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെ.ഡി.സി.എ) വ്യക്തമാക്കി.
ഞായറാഴ്ച പ്രതിദിന കേസുകള്‍ 1,27,190 ആയിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരാഴ്ച മുമ്പ് പ്രതിദിന കേസുകള്‍ 3,47,490 എത്തയിരുന്നു. സിയോള്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് അതിവേഗമാണ് കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പടരുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.






