കോഴിക്കോട്ട് അയൽവാസികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്- നന്മണ്ടയിൽ അയൽവാസികളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് ചാലിൽ അഭിനന്ദ്(27) അയൽവാസി മരക്കാട്ട് വിജീഷ്(34)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജന്റെയും പുഷ്പയുടെയും മകനയാ അഭിന്ദ് വയനാട് കാർഷിക വികസന വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതനായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. സഹോദരി: വിന്ധ്യ. ബാലുശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി.
 

Latest News