ദുബായ്- ദുബായില്‍ സ്വകാര്യ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. മറ്റു എമിറേറ്റുകളില്‍ ഈ മാസം 11 നാണ് ക്ലാസുകള്‍ ആരംഭിക്കുക. ദുബായ് ഇതര എമിറേറ്റുകളിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഇന്ന് മുതല്‍ സ്‌കൂളില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണിത്.
ദുബായിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും രാവിലെ തന്നെ കുട്ടികളും അധ്യാപകരും എത്തി. കുറച്ച് ദിവസത്തെ അവധിക്ക് ശേഷമാണ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. അതേസമയം, 2022-2023 അധ്യയന വര്‍ഷത്തേക്ക് ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റെ അതോറിറ്റി (കെ.എച്ച്.ഡി.എ) നേരത്തെ വ്യക്തമാക്കിയിരുന്നു.






