ജോലി പോയ വിഷമത്തിലിരിക്കെ കൈയിലെത്തിയത് 31 കോടി, ബിഗ് ടിക്കറ്റിന്റെ അത്ഭുതം

അബുദാബി- ജോലിയില്‍നിന്നു പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച കുവൈത്തിലെ 12 അംഗ സംഘത്തിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 31 കോടി രൂപ (1.5 കോടി ദിര്‍ഹം) സമ്മാനം. കൊറിയന്‍ കമ്പനിയായ ഡയലിലെ ജീവനക്കാരായ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രതീഷ് രഘുനാഥ് ഉള്‍പ്പെടെ 9  മലയാളികളും 2 ശ്രീലങ്കക്കാരും ഒരു തമിഴ്‌നാട് സ്വദേശിയും ചേര്‍ന്ന് രതീഷിന്റെ പേരില്‍ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

ഈ മാസം 30 ന് ജോലി അവസാനിച്ചാല്‍ എന്തു ചെയ്യും എന്ന് ചിന്തിച്ചിരിക്കവെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. തുക തുല്യമായി വീതിക്കും. ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള കടം വീട്ടുന്നതിനാണ് ആദ്യ പരിഗണനയെന്നും രതീഷ് പറഞ്ഞു. സാരഥി ഫാഹഹീല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് രതീഷ്.

 

 

Latest News