Sorry, you need to enable JavaScript to visit this website.

അധ്യാപകൻ അശ്ലീല വീഡിയോ  പ്രദർശിപ്പിച്ചു; രോഷം ആളിക്കത്തുന്നു

കുവൈത്ത് സിറ്റി - ക്ലാസിൽ വെച്ച് യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കു മുന്നിൽ അധ്യാപകൻ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതിൽ കുവൈത്തിൽ രോഷം ആളിക്കത്തുന്നു. ലൈംഗിക വിദ്യാഭ്യാസം നൽകുകയും ഇക്കാര്യത്തിൽ ബോധവൽക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകൻ വിദ്യാർഥിനികൾക്കും വിദ്യാർഥികൾക്കും മുന്നിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. ഇതേ കുറിച്ച് ബന്ധുക്കളെ അറിയിക്കരുതെന്ന് വിദ്യാർഥികളോട് അധ്യാപകൻ ആവശ്യപ്പെടുകയും ചെയ്തു. കുവൈത്ത് യൂനിവേഴ്‌സിറ്റിക്കു കീഴിലെ മെഡിക്കൽ കോളേജ് അധ്യാപകനായ ഡോക്ടറെ സസ്‌പെന്റ് ചെയ്യണമെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും പ്രബോധകരും പാർലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടു. 
ധാർമികമായി അധഃപതിച്ച ഇത്തരം അധ്യാപകർ കുവൈത്തി പെൺകുട്ടികളെ പഠിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ പ്രബോധകൻ അബ്ദുറഹ്‌മാൻ അൽനസ്സാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അധ്യാപകനെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
 

Latest News