ഇസ്ലാമാബാദ്- പാകിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് ശേഷം 'ഭരണഘടനാ വിരുദ്ധ' നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഭരണഘടനാസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 15 ദിവസം കൂടി അധികാരത്തില്‍ തുടരുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി ശൈഖ് റഷീദ് പറഞ്ഞു. 'ഞാന്‍ പ്രധാനമന്ത്രിയെ കണ്ടു, ഇമ്രാന്‍ ഖാന്‍ 15 ദിവസം കൂടി പ്രധാനമന്ത്രിയായി തുടരുമെന്ന് ഞാന്‍ കരുതുന്നു,'' റഷീദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പാണ് ശരിയായ വഴിയെന്ന് ഖാന്‍ ഊന്നിപ്പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.