രാജിവെച്ചെന്ന റിപ്പോര്‍ട്ട് തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ- ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റും സഹോദരനുമായ ഗോതബായ രാജപക്സെയ്ക്ക് മഹിന്ദ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജി വാര്‍ത്ത രജപക്‌സെ തള്ളി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്.

 

Latest News