കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടി. 1.4 കിലോഗ്രാം സ്വര്‍ണമിശ്രിതം രണ്ട് യാത്രികരില്‍നിന്നാണ് പിടികൂടിയത്. കോഴിക്കോട് കല്ലായി സ്വദേശി സാബിറലി (35) യില്‍നിന്നും 650 ഗ്രാമും ,വടകര സ്വദേശി അബ്ദുല്‍ സലാ(47)മില്‍നിന്ന് 750 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടിച്ചത്. ഇരുവരും ദുബായില്‍നിന്നുളള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ കെ.കെ. പ്രവീണ്‍കുമാര്‍, ബഷീര്‍ അഹമ്മദ്, ഇന്‍സ്‌പെക്ടര്‍മാരായ ഇ. മുഹമ്മദ് ഫൈസല്‍, കപില്‍ദേവ് സുരീര, വിഷ്ണു അശോകന്‍, ഹെഡ് ഹവില്‍ദാര്‍മാരായ ഇ.വി. മോഹനന്‍, വി.കെ. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.






