ഒമാന്‍ ക്വാറി അപകടത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മസ്‌കത്ത്- ഒമാനില്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ സ്വകാര്യ മാര്‍ബിള്‍ ഫാക്ടറിയുടെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ 14 പേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ശനിയാഴ്ചയാണ് 14ാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തത്.

ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്ന ക്വാറിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ സംഭവ ദിവസം മരിച്ചിരുന്നു. നാല് പേരെ ആദ്യ ദിനം തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ചവരിലോ പരുക്കേറ്റവരിലോ ഇന്ത്യക്കാരുണ്ടോയെന്ന് അറിവായിട്ടില്ല. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

 

 

Latest News