Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് അതിവ്യാപന ശേഷി

ലണ്ടന്‍- ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് അതിവേഗ വ്യാപന ശേഷി ഉള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചു. XE എന്നാണ് ഈ BA.1-BA.2 വകഭേദത്തെ വിശേഷിപ്പിക്കുന്നത്. ജനുവരി 19നാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. ഇതുവരെ 600ലേറെ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. BA.2 വകഭേദത്തെ അപേക്ഷിച്ച് 10 ശതമാനം വ്യാപന ശേഷി കൂടുതലാണെന്ന് ആദ്യ പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഈ കണ്ടെത്തലിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ജനുവരി അവസാനം മുതല്‍ മാര്‍ച്ച് ആദ്യം വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ കോവിഡ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ പറയുന്നു. രണ്ടാഴ്ച തുടര്‍ച്ചയായി കേസുകള്‍ വര്‍ധിച്ചതിനു ശേഷമായിരുന്നു ഈ കുറവ്. മാര്‍ച്ച് 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ കേസുകള്‍ വീണ്ടും കുറഞ്ഞിട്ടുണ്ട്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 14 ശതമാനമാണ് കുറവുണ്ടായത്.

Latest News