മുംബൈ- ബോളിവൂഡ് താരം മലൈക അറോറയ്ക്ക് റോഡപകടത്തില്‍ പരിക്ക്. മലൈക സഞ്ചരിച്ച് കാര്‍ മുംബൈ-പൂനെ എക്പ്രസ് വേയിലാണ് അപകടത്തില്‍പ്പെട്ട്. മലൈകയുടെ റേഞ്ച് റോവര്‍ എസ് യു വി മറ്റു രണ്ടു കാറുകളുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ് നടിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്. ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് നടിയുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു. പുനെയിലെ ഒരു ഫാഷന്‍ പരിപാടി കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് മലൈക അപകടത്തില്‍പ്പെട്ടത്.
പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടം എങ്ങനെയാണ് സംഭവിച്ചതെന്നും ഏതു വാഹനമാണ് അപകടമുണ്ടാക്കിയതെന്നും കണ്ടെത്തുമെന്ന് ഖോപോളി പോലീസ് ഇന്‍സ്‌പെക്ടര്‍ ശിരിഷ് പവാര്‍ അറിയിച്ചു.