റിയാദ്- ഉംറ സീസണ് ആരംഭിച്ചത് മുതല്‍ ഇതുവരെ 23 മില്യന്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ഹജ് ഉംറ മന്ത്രാലയം വക്താവ് എഞ്ജിനീയര്‍ ഹിശാം അല്‍സഈദ് അറിയിച്ചു. സൗദിയിലെയും 56 വിദേശരാജ്യങ്ങളിലെയും തീര്‍ഥാടകര്‍ക്കാണ് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഇത്രയും പെര്‍മിറ്റ് അനുവദിച്ചത്. നേരത്തെ വിദേശത്തുള്ളവര്‍ക്ക് ഉംറ പെര്‍മിറ്റ് ലഭിക്കുമായിരുന്നില്ല. സൗദിയില്‍ എത്തിയ ശേഷം മാത്രമായിരുന്നു അവര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഉംറ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഇപ്പോള്‍ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സൗകര്യമുണ്ട്. അദ്ദേഹം പറഞ്ഞു.






