Sorry, you need to enable JavaScript to visit this website.

വിജയിന്റെ ബീസ്റ്റ് വരുന്നു, കാണികളെ ഇളക്കിമറിക്കാന്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബീസ്റ്റ് ഏപ്രില്‍ 13 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ്,  ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. നെല്‍സണ്‍ ദില്‍പ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ആക്ഷന്‍ ത്രില്ലറില്‍ പൂജ ഹെഗ്ഡെയാണ് നായിക.

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹൈജാക്കര്‍മാരില്‍നിന്ന് രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച വീര രാഘവനെയാണ് ട്രെയിലറില്‍ നമ്മള്‍ കാണുന്നത്. ട്രെയിലറില്‍ അദ്ദേഹത്തെ 'നീചനും മെലിഞ്ഞവനും ശക്തനുമാണ്' എന്ന് വിശേഷിപ്പിക്കുന്നു.

വിജയുടെ 65-ാം ചിത്രമാണ് ബീസ്റ്റ്. ചിത്രം കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തേണ്ടതായിരുന്നു.  കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും നിശ്ചലമാക്കിയതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. പിന്നീട്, 2021 ഏപ്രിലില്‍ വിജയും നെല്‍സണും ജോര്‍ജിയയിലെത്തി അവിടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുകയായിരുന്നു.

 

Latest News