വയനാട്ടില്‍ കടുവ ചത്ത നിലയില്‍

മാനന്തവാടി-വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട ഒന്നാംപാലത്തിനു സമീപം കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു മാസമായി വനപാലകരുടെ നിരീക്ഷണത്തിലുള്ള 10 വയസ്സു മതിക്കുന്ന പെണ്‍കടുവയാണ് ചത്തത്. ശനിയാഴ്ച രാവിലെ സഞ്ചാരികളുമായി ഓട്ടംപോയ വാഹനത്തിലെ ഡ്രൈവറാണ് കടുവ അനക്കമറ്റു കിടക്കുന്ന വിവരം വനപാലകരെ അറിയിച്ചത്. സ്ഥലത്ത് കടുവകള്‍ ഏറ്റുമുട്ടിയതിന്റെ ലക്ഷണങ്ങളുണ്ട്. തോല്‍പ്പെട്ടി അസിസ്റ്റന്റ് വെല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എം.അബ്ദുല്‍ഗഫുര്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍മാരയ അജേഷ്, സജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍നടപടി സ്വീകരിച്ചു.  

 

 

Latest News