Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ- ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് തുടരുന്ന അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകൾ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് സൈന്യത്തിന് വ്യാപക അധികാരം നൽകി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും സൈന്യത്തിന് വ്യാപകമായ അധികാരം നൽകുന്ന കർശനമായ നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രമസമാധാന നില സംരക്ഷിക്കുന്നതിനും അവശ്യസേവനങ്ങളുടെ വിതരണത്തിനും പരിപാലനത്തിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ, തലസ്ഥാനമായ കൊളംബോ ഉൾപ്പെടുന്ന പശ്ചിമ പ്രവിശ്യയിൽ പോലീസ് വെള്ളിയാഴ്ച രാത്രികാല കർഫ്യൂ വീണ്ടും ഏർപ്പെടുത്തി.

Latest News