Sorry, you need to enable JavaScript to visit this website.

അമിത വില ഈടാക്കിയെന്ന പരാതിയില്‍ റെസ്റ്റോറന്റ് ശാഖകള്‍ പൂട്ടിച്ചു

ദോഹ- അമിത വില ഈടാക്കിയെന്ന പരാതിയില്‍ ദോഹയിലെ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകള്‍ രണ്ടാഴ്ചത്തേക്ക് അടപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. അഫ്ഗാന്‍ ബ്രദേഴ്സ് റസ്റ്റോറന്റിന്റെ 9 ശാഖകളാണ് അധികൃതര്‍ അടപ്പിച്ചത്.

മെനുവിലെ നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഫുഡ് ഡെലിവറി സേവനങ്ങളില്‍ ഈടാക്കുകയും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വില വര്‍ധന സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിനൊപ്പം നിശ്ചിത വിഭവങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News