ഒമാനില്‍ റമദാന്‍ ഞായറാഴ്ച മുതല്‍

മസ്‌കത്ത് - ഒമാനില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച മുതലെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച റമദാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിന് മതകാര്യ മന്ത്രാലയത്തിന് കീഴില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും ഞായറാഴ്ചയാണ് റമദാന്‍. ഓസ്‌ട്രേലിയയില്‍ മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച റമദാന്‍ ആരംഭിക്കും.

 

Latest News