ദുബായ്- യു.എ.ഇയില്‍ ഏപ്രില്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലീറ്ററിന് 50 ഫില്‍സ് വരെ വര്‍ധിച്ചു. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി പെട്രോളിന് ലിറ്ററിന് മൂന്നു ദിര്‍ഹം കടന്നിരുന്നു.
സൂപ്പര്‍98 പെട്രോള്‍ ലിറ്ററിന് അടുത്തമാസം 3.74 ദിര്‍ഹം നല്‍കണം. ഫെബ്രുവരിയില്‍ ഇത് 3.23 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍95ന് ലീറ്ററിന് 3.62(3.12).
ഇപ്ലസ്: 3.55 (3.05). ഡീസല്‍ ലീറ്ററിന്: 4.02 ദിര്‍ഹം. ഇത് കഴിഞ്ഞ മാസം 3.19 ദിര്‍ഹം ആയിരുന്നു.






