കണ്ണൂര്‍- ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. നാറാത്ത് പാമ്പുരുത്തി ഗ്രൗണ്ടിന് സമീപം കൂലോത്ത് പീടികയില്‍ കെ.പി.നിസാര്‍ (43) മരിച്ചത്. കഴിഞ്ഞ രാത്രി ചേലേരിയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
ബഹ്റൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കാദര്‍- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ കെ. സി. ജുബൈരിയ. മൂന്ന് മക്കളുണ്ട് . സഹോദരങ്ങള്‍ റാബിയ, പരേതരായ ആലി, ഇദ്രീസ്, ഇബ്രാഹിം, അബ്ദുല്ല.