കണ്ണൂര്‍- ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസെടുത്തു. ഉപ്പാലവളപ്പില്‍ ദീപയ്ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് കല്യാണി. കല്യാണിയും ദീപയും ദീപയുടെ അമ്മ ജാനകിയുമടക്കം മൂന്നുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
മൂന്നുപേര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവരുടെ വീട്ടിലെത്തി. വൈദ്യപരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണവും വസ്ത്രവും നല്കിയ ശേഷം കല്യാണിയെ വൃദ്ധസദനത്തിലേക്ക് മാറ്റും. ദീപയുടെ അമ്മ ജാനകിയെയും കല്യാണിയെയും അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തിട്ടുണ്ട്.