റിയാദ്- ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും നിയമ ലംഘകരെ പിടികൂടാനും ശ്രമിച്ച് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന റെഡിമെയ്ഡ് കടകളിലും ആക്സസറീസ് സ്ഥാപനങ്ങളിലും വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
നിരവധി സ്ഥാപനങ്ങള്‍ അടപ്പിക്കുകയും നിയമ ലംഘകരായ വിദേശികളെ പിടികൂടുകയും ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ നിയമ ലംഘകരെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കണ്ട് നിരവധി വിദേശ തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. റെഡിമെയ്ഡ് കടകളിലും ആക്സസറീസ് സ്ഥാപനങ്ങളിലും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
جولاتنا الرقابية المكثفة مستمرة في مختلف مناطق المملكة لمكافحة جرائم التستر التجاري..
— وزارة التجارة (@MCgovSA) March 29, 2022
حيث وقفنا على منشآت تجارية مخالفة في قطاعي الملابس والكماليات،
وأحلنا المخالفين للجهات الأمنية لاستكمال الإجراءات النظامية بحقهم.#التستر_جريمة pic.twitter.com/f7lGrQgQcQ