റിയാദ് - തലസ്ഥാന നഗരിയിലെ അല്‍ശിഫാ ഡിസ്ട്രിക്ടില്‍ പ്രശസ്തമായ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വെച്ച് വൃദ്ധയുടെ വാനിറ്റി ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം രാത്രി വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇരിക്കുകയായിരുന്ന വൃദ്ധയെ സ്ഥാപനത്തിനു മുന്നില്‍ നിലയുറപ്പിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചും രഹസ്യമായി നിരീക്ഷിച്ച യുവാവാണ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
വൃദ്ധ എഴുന്നേറ്റ് സ്ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെ മാസ്ക് ധരിച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതുപോലെ അഭിനയിച്ച യുവാവ് പെട്ടെന്ന് വാനിറ്റി ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വൃദ്ധ മുറുകെ പിടിച്ചതിനാല്‍ ബാഗ് കൈക്കലാക്കാന്‍ യുവാവിന് സാധിച്ചില്ല. പിടിച്ചുവലിയുടെ ശക്തിയില്‍ വൃദ്ധ നിലംപതിക്കുകയും യുവാവ് റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന കൂട്ടാളിയുടെ കാറില്‍ കയറി സ്ഥലംവിടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) March 29, 2022






