Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാളെ സന്തോഷ ദിനം; ദുബായ് എയര്‍പോര്‍ട്ടില്‍നിന്ന് സൗജന്യ ടാക്‌സി 

ദുബായ്- നാളെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന നൂറുകണക്കിനു ഭാഗ്യശാലികള്‍ക്ക് അവര്‍ക്ക് പോകേണ്ട സ്ഥലത്തേക്ക് സൗജന്യ ടാക്‌സി സേവനം. അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഭാഗമായാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുടെ സൗജന്യ ടാക്‌സി. 
ഡാം തടാകത്തില്‍ സൗജന്യ കയാക്കിംഗിനും ഭാഗ്യശാലികളായ ടൂറിസ്റ്റുകള്‍ക്ക് അവസരം ലഭിക്കും. ഗ്ലോബല്‍ വില്ലേജും ദുബായ് പാര്‍ക്കുകളും റിസോര്‍ട്ടുകളും ചുറ്റിക്കറങ്ങുന്ന ഹാപ്പിനസ് ബസില്‍ കയറാനും ചിലര്‍ക്ക് അവസരമുണ്ടാകും. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വെച്ച് നോള്‍ കാര്‍ഡുകളും ഫ്രീബീസും വിതരണം ചെയ്യുന്നുണ്ട്. 
നയപരിപാടികളിലെ പരിഷ്‌കരണത്തിലൂടേയും ജോലി സാഹചര്യം നവീകരിച്ചും യു.എ.ഇ ഭരണാധികാരികള്‍ എല്ലാ മേഖലയിലും ആഹ്ലാദം പ്രസരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍.ടി.എ ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. 
ബസുകളും ടാക്‌സികളും ഹാപ്പിനസ് മദ്രയണിഞ്ഞാണ് സര്‍വീസ് നടത്തുന്നതെന്ന് കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സെക്ടര്‍ സി.ഇ.ഒ യൂസുഫ് അല്‍ രിദ പറഞ്ഞു. ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ ചോക്കളേറ്റ് മുതല്‍ ടെലിഫോണ്‍ കാര്‍ഡ് വരെ സമ്മാനിക്കുന്നുമുണ്ട്. ആര്‍.ടി.എ സേവനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന 14 വിഭാഗം ജീവനക്കാരേയും ആദരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. 
 

Latest News