ഹൈദരാബാദ്- അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്സാപ്പ് വീഡിയോ കോള്‍ എടുത്ത യുവാവിന് ധനനഷ്ടം. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് അമ്പതിനായിരത്തിലധികം രൂപ തട്ടിയത്.
കുറച്ച് ദിവസം മുമ്പാണ് അജ്ഞാത വ്യക്തിയില്‍നിന്ന് വീഡിയോ കോള്‍ വന്നതെന്ന് ഇയാള്‍ പറഞ്ഞു. കോള്‍ എടുത്തപ്പോള്‍ ഒരു വീഡിയോ മാത്രമാണ് കണ്ടത്. പിന്നിട് പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പങ്കുവെക്കുമെന്ന മെസേജ് ലഭിച്ചതായും യുവാവ് പറഞ്ഞു.
ഭയന്ന യുവാവ് ആദ്യം 5,000 രൂപ നല്കി, പിന്നീട് പ്രതികള്‍ 30,000 രൂപ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടു അപ്പോള്‍ 20,000 രൂപ നല്കി. തുടര്‍ന്നും പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് യുവാവ് പരാതി നല്‍കിയത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിച്ചു.