പുനെ- പുനെയില്‍ 11 വയസ്സുകാരിയെ നാലുവര്‍ഷമായി പീഡിപ്പിച്ച 43-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. ബിഹാറില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും മുത്തച്ഛനും അമ്മാവനും നേരത്തെ അറസ്റ്റിലായിരുന്നു. നല്ല സ്പര്‍ശം ചീത്ത സ്പര്‍ശം എന്ന ശില്പശാലക്കിടെ പെണ്‍കുട്ടി തന്റെ സ്‌കൂളിലെ ഒരു കൗണ്‍സലറോട് പറഞ്ഞതിനെത്തുടര്‍ന്ന് കൗണ്‍സലര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഴ്ചയിലാണ് പുനെ ബണ്ട് ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് പിതാവിനെ കാണാതായിരുന്നു. ഇയാളെ അന്വേഷണസംഘം ബിഹാറില്‍നിന്ന് അറസ്റ്റുചെയ്ത് പുനെയിലേക്ക് കൊണ്ടുവന്നതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ സവിത സപ്കലെ പറഞ്ഞു.