കോണ്‍ഗ്രസില്‍  അംഗത്വമെടുത്താല്‍  രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് 

ഹൈദരാബാദ്- ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്‍ഷുറന്‍സ് പോളിസിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പോളിസി നല്‍കി ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അംഗത്വമെടുത്ത 39 ലക്ഷം പേര്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. പാര്‍ട്ടിയിലെ ഓരോ അംഗത്തിനും 2 ലക്ഷം രൂപ വീതമുള്ള അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തെലാനയുടെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോര്‍ പറഞ്ഞു.
ഇന്‍ഷുറസ് പദ്ധതിക്കായുള്ള പണം സംസ്ഥാനത്തെ പ്രാദേശിക സംസ്ഥാന നേതാക്കള്‍ കണ്ടെത്തുമെന്ന് നേതൃത്വം പറഞ്ഞു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനായി 8 കോടി രൂപ പ്രീമിയം അടച്ചതായാണ്  റിപ്പോര്‍ട്ട്. 


 

Latest News