ട്രോജന്‍ മെയ് 20 ന്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി- സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോക്ടര്‍ പി.സി.എ ഹമീദും, ഷീജോ കുര്യനും ചേര്‍ന്ന് നിര്‍മ്മിച്ച്, ഡോക്ടര്‍ ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ട്രോജന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശബരീഷ് വര്‍മ്മ, ഷീലു എബ്രഹാം, ദേവന്‍, കൃഷ്ണശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെ സൂചിപ്പിക്കും വിധമുള്ള ഫോട്ടോകള്‍ ചേര്‍ന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രം മെയ് 20 ന് തീയേറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശര്‍മ്മ, രശ്മി ബോബന്‍ ,മഞ്ജു കോട്ടയം ,ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി, ആതിര മാധവ്, മുകുന്ദന്‍ മേനോന്‍, കെ.ടി.എസ് പടന്നയില്‍, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ക്യാമറമാനും ക്രിയേറ്റീവ് ഡയറക്ടറും മഹേഷ് മാധവ് ആണ്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും സെജോ ജോണ്‍ ആണ്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമ കേരളത്തില്‍ റിലീസിനെത്തിക്കുന്നത്.

 

Latest News